തൊടുപുഴ : തൊടുപുഴ അൽ അസ്ഹർ പോളിടെക്നിക്ക് കോളേജിൽവിവിധ ഡിപ്ലോമ കോഴ്സുകളിലെ മൂന്നാം സെമസ്റ്ററിലേയ്ക്ക് പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) 50 ശതമാനം മാർക്കോടെ പാസ്സായ വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവേശനം നൽകുന്നു. നിലവിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ് : 300 രൂപ (പട്ടികജാതി/പട്ടികവർഗ്ഗം : 150 രൂപ)
അപേക്ഷകൾ സ്വീകരിക്കുന്ന അസവാന തീയതി ജൂലായ് 2 വൈകിട്ട് 4 മണി.
കൂടുതൽ വിവരങ്ങൾക്ക് 04862 249102, 9497325584