തൊടുപുഴ :
ഏതു വ്യക്തിയെയുംപൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുന്നത് ഇടതുപക്ഷത്തിനും ഇടതുപക്ഷ സർക്കാരിനും ഭൂഷണമല്ലന്ന് സി. പി. ഐ എം. എൽ റെഡ്ഫ്ളാഗ് അഭിപ്രായപ്പെട്ടു.. എല്ലാ മനുഷ്യാവകാശങ്ങളും ഇരുട്ടിലടച്ച അടിയന്തരാവസ്ഥ വിരുദ്ധദിനം ആചരിക്കുന്നദിനം തന്നെ ഒരാളെകേരളത്തിൽ ഈവിധം ക്രൂരമായി പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.ലോക്കപ്പ് മരണങ്ങൾ ആവർത്തിക്കാതിരിക്കാൻവേണ്ട അടിയന്തിര നടപടികൾ സർക്കാർ കൈകൊള്ളണം.