തൊടുപുഴ: മികച്ച എൻ.സി.സി കേഡറ്റിനു നൽകി വരുന്ന മാർ ജോർജ് പുന്നക്കോട്ടിൽ അവാർഡിന് ന്യൂമാൻ കോളേജിലെ സാന്ദ്രാ സെബാസ്റ്റ്യൻ അർഹയായി. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സാന്ദ്ര സെബാസ്റ്റ്യൻ ന്യൂമാൻ കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. മുതലക്കോടം തുറയ്ക്കൽ സെബാസ്റ്റ്യൻ ജോസഫ്-മിനി ദമ്പതികളുടെ മകളായ സാന്ദ്ര കോട്ടയം എൻ. സി. സി ഗ്രൂപ്പിന്റെ റിപ്പബ്ലിക് ദിന പരേഡ് കമാൻഡർ ആയിരുന്നു. വിജയിക്കുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പാൾഫാ.ഡോ.മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് സി മാത്യു, പി. ടി. എ. വൈസ് പ്രസിഡന്റ് പോൾ കുഴിപ്പിള്ളിൽ, കോമേഴ്സ് വിഭാഗം മേധാവി ഡോ. എ. പി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.