ചെറുതോണി : എസ് എൻ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് ഇടുക്കി യൂണിയൻ പ്രവർത്തക സമ്മേളനം ഉണർവ്വ് 2019 നാളെ. യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം എസ്. എൻ. ഡി. പി യൂണിയൻ ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ മനേഷ് കുടിക്കയത്ത് യുവജന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ ബി സെൽവം സംഘടന സന്ദേശവും യോഗം ഡയറക്ടർ സി. പി .ഉണ്ണി മുഖ്യപ്രഭാഷണവും നടത്തും. എസ് എൻ ഡി പി യോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്തും വ്യക്തി വികസനം എന്ന വിഷയത്തിൽ റെജികുമാറും ക്ലാസുകൾ നയിക്കും. എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഇന്ത്യൻ ക്രിക്കറ്റ് (ദിവ്യാംഗ്) ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനീഷ് രാജനെയും അനുമോദിക്കും. എ എസ് മഹേന്ദ്രൻ ശാന്തി, കെ എസ് ജിസ്, ഷാജി പുലിയാമറ്റം, ടി ടി സിജു, പി കെ രാജേഷ്, വത്സമ്മ ടീച്ചർ, മിനി സജി, ഷീല രാജീവ്, ജോമോൻ കണിയാംകുടിയിൽ എന്നിവർ പ്രസംഗിക്കും, സെക്രട്ടറി അനു തൊമരയ്ക്കാക്കുഴിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അജീഷ് പടിഞ്ഞാറെക്കുറ്റ് നന്ദിയും പറയും. സമ്മേളനാനന്തരം വിവിധ കലാപരിപാടികളും ഗാനമേളയും നടക്കും..