തൊടുപുഴ: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. വെങ്ങല്ലൂർ പളളിപ്പാട്ട് കുട്ടപ്പൻശാന്ത ദമ്പതികളുടെ മകൻ സജിമോൻ (36) ആണ് മരിച്ചത്. ഏപ്രിൽ 12ന് രാത്രി 11 ന് ഷാപ്പുംപടിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സജിമോന്റെ അപകടത്തിൽ മനം നൊന്ത് അനുജൻ സുജിത് ആശുപത്രിയിൽനിന്നും കാണാതായി പിന്നീട് തൊടുപുഴ വെങ്ങല്ലൂരിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വനൊടുക്കിയിരുന്നു. സംസ്‌ക്കാരം നടത്തി.അജിമോനാണ് മറ്റൊരു സഹോദരൻ.