ഇടുക്കി : പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാരിനൊപ്പം കൈകോർത്ത് സഹകരണപ്രസ്ഥാനങ്ങൾ ചേർന്ന് നടത്തിയ കെയർ ഹോം പദ്ധതി അഞ്ചാംഘട്ടത്തിലേക്ക്. . ആകെ 141 വീടുകളാണ് കെയർഹോമിൽ ഇതുവരെ പൂർത്തിയായത്.
മഴക്കെടുതിൽ ജില്ലയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച ദേവികുളം താലൂക്കുകളിൽ നാലു ഘട്ടങ്ങളിലായി 31 വീടുകൾ പൂർത്തിയായി. ശേഷിക്കുന്നത് 10 വീടുകളാണ്. ഇവയുടെ നിർമ്മാണം നടന്നു വരികയാണ്.. വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് 10 , അടിമാലി സർവ്വീസ് സഹകരണ ബാങ്ക് 8 , കല്ലാർ സഹകരണബാങ്ക് 6 ദേവികുളം എഡിബി ആറും മാങ്കുളം സഹകരണബാങ്ക് 2 വീടുകളുടെ നിർമ്മാണം ഏറ്റെടുത്തപ്പോൾ ഇടുക്കി സഹകരണ ഡിപ്പാർട്ട്‌മെന്റ് സംഘവും അടിമാലി മോട്ടോർ ട്രാൻസ്‌പോർട്ട് സംഘവും ഓരോ വീടുകളുടെ നിർമ്മാണവും ഏറ്റെടുത്തു. വീടുകളുടെ നിർമ്മാണം പൂർത്തികരിച്ച മുഴുവൻ കുടുംബങ്ങളും കെയർഹോമിലേക്ക് താമസം തുടങ്ങിയതായി അധികൃതർ അറിയിച്ചു.