ഇടുക്കി : മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ജൂലായ് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. സ്‌കൂൾ അദ്ധ്യാപകർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷൻ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 15.