ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പി.ജി.റ്റി കെമിസ്ട്രി, റ്റി.ജി.റ്റി മാത്സ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പി.ജി.റ്റിക്ക് എം.എസ്.സി കെമിസ്ട്രിയിൽ 50 ശതമാനം മാർക്കും ബി.എഡും റ്റി.ജി.റ്റിക്ക് എം.എസ്.സി മാത്സിൽ 50 ശതമാനം മാർക്കും ബി.എഡും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലായ് 1ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04862 232205.