ഇടുക്കി: കൃഷി വകുപ്പ് സംസ്ഥാനതലത്തിൽ നടത്തുന്ന മികച്ച കർഷകൻ, പാടശേഖര സമിതി, കർഷക തൊഴിലാളികൾ, ശാസ്ത്രജ്ഞൻമാർ, പത്രപ്രവർത്തകർ, കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികൾ, മികച്ച കൃഷി ഉദ്യോഗസ്ഥർ എന്നിവർക്ക് അവാർഡുകളും സമ്മാനങ്ങളും നൽകുന്നതിന് കൃഷിഭവൻ മുഖാന്തിരം നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 29 വരെ അതത് കൃഷിഭവനുകളിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ കൃഷിഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടർ/ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ഇടുക്കി, തൊടുപുഴ എന്നീ ഓഫീസുമായി ബന്ധപ്പെടണം.