ഇടുക്കി : കൈറ്റ് ജില്ലാ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ബിരുദവും അക്കൗണ്ടിംഗ് രംഗത്ത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.എഴുത്തു പരീക്ഷ, പ്രയോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൈറ്റ് നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ ബാധകമായിരിക്കും. താല്പര്യമുള്ളവർ ബയേഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് കോപ്പിയും സ ഹിതം ജൂലായ് 2 ന് രാവിലെ 10 ന് തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തിൽ എത്തണം.