ഹരിത ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കെ മരണപ്പെട്ട രാജ് കുമാറിന്റെ വീട് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ സന്ദർശിച്ച് അമ്മയെയും കുടുംബാംഗളെയും ആശ്വസിപ്പിച്ചു.ഉടൻ തന്നെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുമ്പാകെ വിവരം ധരിപ്പിക്കും. ഇത്രയും വലിയ തുകയുടെ തട്ടിപ്പിന് രാജ് കുമാറിന് തനിച്ചു സാധിക്കുമെന്ന് കരുതുന്നില്ല. ഇടത് പക്ഷ സഹയാത്രികരായ കുടുംബത്തെ ഇത് വരെ സ്ഥലം എംഎൽഎയോ മന്ത്രിമാരോ സന്ദർശിക്കാത്തത് കൂടുതൽ സംശയത്തിന് ഇട നൽകുന്നു . സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം വാഗമണ്ണിൽ സായാഹ്ന ധർണയും നെടുങ്കണ്ടം പോലീസ് സ്റ്റേഷനലേക്ക് ഞായറാഴ്ച രാവിലെ മാർച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.