തെക്കുംഭാഗം : എകെസിസി കല്ലാനിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുടെയും, തെക്കുംഭാഗം ഗവ.ഹോമിയോ ഡിസ്പൻസറിയുടെയും സഹകരണത്തോടെ പകർച്ചപ്പനിക്കെതിരെ നാളെ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തും. സെന്റ് ജോർജ് പള്ളി അങ്കണത്തിൽ രാവിലെ 8.30 മുതൽ 11 വരെ നടക്കുന്ന മരുന്ന് വിതരണ ഉദ്ഘാടനം പള്ളി വികാരി ഫാ. മാത്യു തേക്കുംകാട്ടിൽ നിർവഹിക്കും.