ചെറുതോണി : പഴയരികണ്ടം ഗവ. ഹൈസ് സ്‌കൂളിലെ പഴയ കെട്ടിടം അപകട ഭീഷണിയുയർത്തുന്നു. ഏത് നിമിഷവും ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി നിരവധി തവണയാണ് പി.ടി.എ അധികൃതരെ സമീപിച്ചത്. ഇളകി ഇരിക്കുന്ന ഒടുകളും മഴയിൽ കുതിർന്നിരിക്കുന്ന കട്ടകളും ഏത് നിമിഷവും നിലംപൊത്താം എന്ന സ്ഥിതിയിലാണ്. പ്രധാന കവാടം കടന്ന് വിദ്യാർത്ഥികൾ സ്‌കൂളലേക്ക് പ്രവേശിക്കുന്നത് ഈ പഴയ കെട്ടിടത്തിന് സമീപത്ത് കൂടെയാണ്. വിവരം അധികൃതരെ അറിയിച്ചെങ്കിലും കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ഇനിയും നടപടിയില്ല. അക്കാദമിക തലത്തിൽ സ്‌കൂൾ മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളെക്കാൾ ഒരു പടി മുന്നിലാണ്. എന്നാൽ അധികൃതരുടെ അവഗണന നേരിടുകയാണ് ഈ സർക്കാർ വിദ്യാലയം.