കട്ടപ്പന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചപ്പാത്ത്, കരിന്തരുവി എസ്റ്റേറ്റ് പുത്തൻവീട്ടിൽ മെറിൻ മാർട്ടിനെയാണ് ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തത്..

കരിന്തരുവി സ്വദേശിനിയായ 17 കാരി പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി മുതൽ കാണാതായി. രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ മെറിൻ പെൺകുട്ടിയുമായി സ്റ്റേഷനിൽ ഹാജരായി. വൈദ്യ പരിശോധനക്ക് പീരുമേട് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. യുവാവുമായി പ്രണയത്തിലാണെന്നും ഇഷ്ടപ്രകാരം ഇറങ്ങി പോയതാണെന്നുമുള്ള അഭിപ്രായത്തിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയും ചെയ്തു. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന്

മെറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.