കുമളി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രമായ തേക്കടിയിൽ കടുവയെ കണ്ടു എന്നതിൽ അതിശയോക്തിയില്ലല. എന്നാൽ തടാകത്തിലുള്ള ബോട്ടിൽ ഉല്ലാസയാത്ര നടത്തുമ്പോൾ തടാക കരയിൽ കടുവയെ ആകസ്മികമായി കാണാനുള്ള ഭാഗ്യം കിട്ടിയത് ഏതാനും വിനോദ സഞ്ചാരികൾക്കാണ് . കഴിഞ്ഞ ദിവസം ലാസ്റ്റ് ട്രിപ്പിലെ ബോട്ട് യാത്ര നടത്തിയവർക്കാണ് ലേക്ക് പാലസിന് സമീപം കടുവയ കാണാൻ ഭാഗ്യമുണ്ടായത്. ഒരു മാസം മുൻപും ഇവിടെ കടുവ എത്തിയിരുന്നു. ഉടൻ തന്നെ സഞ്ചാരികൾ കടുവയെ മത്സരിച്ച് ക്യാമറയിൽ പകർത്തി. തേക്കടി ലേക്ക് പാലസിനു സമീപം കടുവ എത്തിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.