രാജാക്കാട്: ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ രാജാക്കാട് മുക്കുടിൽ സ്വദേശി ഒറോലിക്കൽ ഒ.പി സാജുവിന്റെ . മൃതദേഹം നാളെ രാവിലെ ഒമ്പരോയോടെ കേരളത്തിൽ എത്തിക്കും. പത്തൊമ്പതാമത്തെ വയസിൽ 1992ൽ ആണ് സ്‌പോർട്സ് ക്വാട്ടായിൽ സി.ആർ.പി.എഫിൽ സേവനം ആരംഭിച്ചത്. രണ്ടാഴ്ച്ച ച്ച മുമ്പായിരുന്നു വീട്ടിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങിയത്. രാജാക്കാട് മുക്കുടിൽ സ്വദേശിയായ ഇദ്ദേഹം ആറു വർഷം മുമ്പാണ് കട്ടപ്പന വെള്ളയാംകുടിയിലേയ്ക്ക് താമസം മാറ്റിയത്. രണ്ടാഴ്ച മുമ്പ് അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോൾ നാട്ടുകാരെയും സുഹൃത്തുക്കളെയും നേരിൽക്കണ്ടാണ് മടങ്ങിയത്. രണ്ട് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുമ്പോളും നാടിനോടും നാട്ടുകാരോടും ഏറെ അടുപ്പം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ മരണവിവരം അറിഞ്ഞപ്പോൾ നാട്ടുകാർക്ക് അതൊരു നടുക്കമായി . ഇന്നലെ ഉച്ചയ്ക്ക് അധികൃതർ മരണവിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു.