house
വാതുകാപ്പ് കോട്ടേക്കുടിയിൽ കുഞ്ഞിന്റെ വീട് കാട്ടാന തകർത്ത നിലയിൽ

രാജാക്കാട് : രാജകുമാരി മഞ്ഞക്കുഴിയ്ക്ക് സമീപം വാതുകാപ്പിൽ വീണ്ടും കാട്ടാന വീട് തകർത്തു. കോട്ടേക്കുടിയിൽ കുഞ്ഞിന്റെ വീടാണ് തകർത്തത്.കുടുംബാംഗങ്ങൾ സമീപത്തെ മകന്റെ വീട്ടിൽ ആയിരുന്നതിനാൽ അപകടം ഒഴിവായി. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പ്രദേശത്ത് എത്തിയ ഒറ്റയാൻ കൃഷിയിടത്തിലെ ഏലം, വാഴ എന്നീ വിളകൾ നശിപ്പിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ആനയിറങ്കൽ മേഖലയിൽ നിന്ന് എത്തിയ ആനയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയിറങ്കലിൽ ഭാഗത്തുനിന്നും ഒറ്റയാൻ കടന്നു വന്ന വഴിയിലെ കൃഷി വ്യാപകമായി ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയും മഞ്ഞക്കുഴി മേഖലകളിൽ കാട്ടാന എത്തുകയും ഒരു വീട് തകർക്കുകയും ചെയ്തിരുന്നു.