ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ അത്യാവശ്യമരുന്നുകൾ ലഭിക്കുന്നില്ലന്ന് പരാതി. ആരോഗ്യ ഇൻഷ്വറൻസ് കാർഡുകളുള്ളവർക്കുപോലും മരുന്നുകൾ നൽകുന്നില്ല. ഇതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ആദിവാസികളുൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഡോക്ടർ മരുന്നു കുറിച്ചു നൽകിയാൽ ഇവിടെയില്ലന്നും പുറത്തു നിന്നും വാങ്ങാനും രോഗികളോടാവശ്യപ്പെടുകയുമാണ്. ഗുരുതരമായ രോഗം ബാധിച്ചവരെ മരുന്നില്ലാതായതോടെ മറ്റ് സ്ഥലങ്ങളിലേയ്ക്കും പറഞ്ഞുവിടുന്നതും പതിവായിരിക്കുകയാണ്.