പീരുമേട്: കുട്ടികളിൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനത്തെ സെന്റ് പയസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവയിൽ നെഹ്റു സ്റ്റാമ്പ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി പോസ്റ്റൽ സൂപ്രണ്ട് വി. പരമശിവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഐറോസ്, ഹെഡ് മാസ്റ്റർ സ്വർണകുമാരി, പോസ്റ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡോ ഗിന്നസ് മാട സാമി പോസ്റ്റൽ ഇൻസ്‌പെക്ടർ അരുൺ ആന്റണി അദ്ധ്യാപകരായ സന്തോഷ്, ജയന്തി വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, ആദർശ് അഹമ്മദ് എന്നിവർ സംസാരിച്ചു.