കുമളി: ഏലയ്ക്കാ വിലയ്ക്ക് പിന്നാലെ ഏലത്തട്ടകൾക്കും പൊന്നുംവില. 30 മുതൽ 60 രൂപവരെയായിരുന്ന ഒരു ഏലത്തട്ടയ്ക്ക് ഇപ്പോൾ 150 മുതൽ 250 രൂപ വരെയാണ് ഈടാക്കുന്നത്. ജൂൺ, ജൂലായ് മാസാങ്ങളിലാണ് ഏലതട്ടകൾ നട്ടുവളർത്തുന്നത്. തട്ടകൾക്ക് വില കൂട്ടി വിൽക്കുന്നത് ചെറുകിട കർഷകരെയാണ് ബാധിക്കുന്നത്. വിലകൂടിയതോടെ ഏലത്തട്ടകൾ മോഷണം പോകുന്നത് വ്യാപകമായി. കഴിഞ്ഞ ദിവസം കുമളി ഒന്നാം മെെൽ അട്ടപ്പള്ളം കോൺവെന്റിൽ നിന്ന് ഏലതട്ടകൾ മോഷണം പോയിരുന്നു. കൂടാതെ വെള്ളാരംകുന്ന്, പത്തുമുറി,​ ആനവിലാസം തുടങ്ങിയ പ്രദേശങ്ങളിൽ ഏലക്കാടുകളിൽ നിന്ന് തട്ടകൾ മോഷണം പോയി. മോഷണം പതിവായതോടെ ഉടമകൾ ഏലത്തോട്ടങ്ങളിൽ കവൽ കിടക്കേണ്ട അവസ്ഥയാണ്.