തൊടുപുഴ: കുമാറിന്റെ മരണം ഇടുക്കി എസ്.പിയുടെ അറിവോടെ നടന്ന കൊലപാതകമാണെന്ന് യുവമോർച്ച ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി. എസ്.പി അറിയാതെ ഒരു പ്രതിയെ പോലും പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ല. ഏകദേശം മൂന്ന് കോടി രൂപ തട്ടിപ്പു നടത്തിയിട്ടു ഒരു രൂപ പോലും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ആ പൈസ കൊണ്ട് പോയ ഉന്നതനു വേണ്ടി ഇടുക്കി എസ്.പിയുടെ അറിവോടെ നടത്തിയ കൊലപാതകം കസ്റ്റഡി മരണം മാത്രം ആയി ഒതക്കുന്നുവെന്നും യുവമോർച്ച ആരോപിച്ചു.