തൊടുപുഴ: ജനതാദൾ യു.ഡി.എഫ് ജില്ലാ കൺവെൻഷൻ 30ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. രാജു മുണ്ടയ്ക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രൊഫ. ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് മുഖ്യ പ്രഭാഷണം നടത്തും.