മണക്കാട്: മണക്കാട് പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 'നിപ പനി- പകർച്ചയും പ്രതിരോധവും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നാളെ ഉച്ചയ്ക്ക് 12ന് മണക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. കുമാരമംഗലം പഞ്ചായത്ത് പ്രദേശത്തു നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. മീര ശ്രുതി ക്ലാസ് നയിക്കും. എല്ലാവരും ആരോഗ്യ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണും മണക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ രാഘവനും അറിയിച്ചു.