ഇടുക്കി: കാഞ്ചിയാർ ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ കാഞ്ചിയാർ രാജൻ തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐയിലെ ജിജി. കെ. ഫിലിപ്പ് കഴിഞ്ഞ 31ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എലിസബത്ത് മാത്യൂസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കാഞ്ചിയാർ രാജന്റെ പേര് മുൻ വൈസ് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിർദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ രാജ് പിന്താങ്ങി. 13 അംഗ ഭരണസമിതിയിൽ ഏഴു വോട്ട് നേടിയാണ് കാഞ്ചിയാർ രാജൻ വിജയിച്ചത്. എതിർസ്ഥാനാർത്ഥി യു.ഡി.എഫിലെ സാബു വയലിലിന് ആറ് വോട്ട് ലഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാലി ജോളി പുതിയ വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു.