ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി തൽസ്ഥാനം രാജിവച്ചു. 43 മാസത്തെ ഭരണത്തിനു ശേഷമാണ് സാലി ജോളി സ്ഥാനം ഒഴിയുന്നത്. എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. ബി.ഡി.ഒ ധനേഷ് ബിയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് അഞ്ചും സി.പി.ഐയ്ക്ക് രണ്ടും അംഗങ്ങളുള്ള ഇടതുപക്ഷമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. അടുത്ത 17 മാസം സി.പി.ഐയ്ക്കാണ് പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ സാലി ജോളി, ജിജി.കെ.ഫിലിപ്പ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.