ഇടുക്കി : ജില്ലാ ഭരണകൂടവും അക്ഷയകേന്ദ്രവും സംയുക്തമായി തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യഭ്യാസ വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ മുഴുവൻ 7,8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഐ.റ്റി എന്നി വിഷയങ്ങളിൽ സ്‌കൂൾ സിലബസ് അനുസരിച്ച് ഉള്ള ട്യൂഷൻ ക്ലാസുകൾ നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിലെ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ സംവിധാനം മുഖേനയാണ് ട്യൂഷൻ ക്ലാസുകൾ നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്നത് ഇടുക്കി ജില്ലയിലാണ്.