തൊടുപുഴ: ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ നാളെ ഡോക്‌ടേഴ്സ് ദിനാചരണം നടത്തും. തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിട്ട. പ്രൊഫസർ മാത്യു പാറയ്ക്കൽ മുഖ്യാതിഥിയാകും. നടുക്കണ്ടത്തുള്ള ഐ.എം.എ ഹാളിൽ രാത്രി എട്ടിനാണ് ദിനാചരണം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. പി.എൻ. അജി, ഡോ. ജോസ് പോൾ, ഡോ. റെജി ജോസ്, ഡോ. പി.സി. ജോർജ്, ഡോ. സി.വി. ജേക്കബ്ബ് എന്നിവർ പങ്കെടുക്കും.