രാജാക്കാട്: റിമാൻഡ് പ്രതിയുടെ മരണത്തിന് ഉത്തരവാദികളെയും തൂക്കുപാലം വായ്പാ തട്ടിപ്പിലെ യഥാർത്ഥ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്യും.