കാളിയാർ: തൂമുള്ളിൽ പരേതനായ ടി.ജെ. ആന്റണിയുടെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. കാളിയാർ എസ്.എം എൽ.പി.എസ് റിട്ട. അദ്ധ്യാപികയാണ്. ആവോലി പുതുശ്ശേരിൽ കുടുംബാംഗം. മക്കൾ: ഷൈല, റോയി ടി. ജോസ് ആന്റണി (ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് യു.പി സ്‌കൂൾ, മുതലക്കോടം ), റാണി (ലണ്ടൻ), റെജി, പരേതയായ ജെസി. മരുമക്കൾ: പരേതനായ വർഗീസ് തട്ടാരപ്പിള്ളിൽ ചങ്ങനാശേരി, മോൻസി ചീരാംകുന്നേൽ മുതലക്കോടം (ടീച്ചർ, എസ്.എം.എച്ച്.എസ്.എസ്, കാളിയാർ), ജോയി തോമസ് വെളിയത്ത് നീണ്ടൂർ, ഹേമ കുന്നേക്കാട്ട് ഈരാറ്റുപേട്ട. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ.