കട്ടപ്പന: വീരമൃത്യു വരിച്ച ജവാന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് വിമർശനം. എം.പി ഡീൻ കുര്യാക്കോസ് എം. പിയും റോഷി അഗസ്റ്റിൻ എം. എൽ. എ യും മാത്രമാണ് സംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ. മന്ത്രി എം.എം.മണിയുടെ സാജുവിന്റെ വീട്ടിൽ ശനിയാഴ്ച എത്തി മടങ്ങിയിരുന്നു.ജില്ലാ കളക്ടർ എച്ച്.ദിനേശനും
ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തി മടങ്ങി. പകരം ചുമതല ആർ.ഡി.ഒ എം.പി വിനോദിനെയും ഏൽപ്പിച്ചു.മുഖ്യമന്ത്രിക്കായി റീത്ത് സമർപ്പിക്കാനുള്ള ചുമതലയും ആർ.ഡി.ഒ.യ്ക്കായിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളായി മറ്റാരും ഇല്ലായിരുന്നു. ജില്ലാ പൊലീസ് മേധാവി ചടങ്ങിനെത്തിയില്ല.
രാഷ്ട്രീയ നേതൃത്വവും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അവഗണന കാണിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ഡി.സി.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ഇന്നലെ രാവിലെ വീട്ടിലെത്തി മടങ്ങി,ബി.ജെ.പി.ജി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗമണ്ണിൽ കസ്റ്റഡി മരണം സംഭവിച്ച രാജ് കുമാറിന്റെ വീട്ടിൽ ശനിയാഴ്ച്ച സന്ദർശനം നടത്തിയ ശേഷം എറണാകുളത്തിന് മടങ്ങിയെങ്കിലും കേവല ദൂരം മാത്രമുള്ള ജവാന്റെ വീട്ടിൽ സന്ദർശനം നടത്തിയില്ല.എന്നാൽ എം.പി. ഡീൻ കുര്യാക്കോസ് ശനിയാഴ്ചയും ഞായറാഴ്ചയും ജവാന്റെ വീട്ടിലെത്തുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.