ചെറുതോണി:എസ്.എൻ.ഡി.പി യൂത്തു മൂവ് മെന്റ് പ്രവർത്തക സമ്മേളനവും നേതൃത്വ പരിശീലന ക്യാമ്പും നടന്നു. ഉന്നർവ്വ് 2019 എന്ന പേരിൽ ഇടുക്കി യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന യുവജന സംഗമത്തിൽ യൂത്ത് മൂവ്‌മെന്റ് ഇടുക്കി യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ച പ്രവർത്തക സമ്മേളനം എസ്.എൻ.ഡി.പി. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.കെ.ബി. സെൽവം യോഗത്തിൽ സംഘടനാ സന്ദേശം നൽകി. ഡയറക്ടർ ബോർഡ് അംഗം സി.പി.ഉണ്ണി ചടങ്ങിൽ മുഖ്യ പ്രഭാഷകനായിരുന്നു .യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ മനേഷ് കുടിക്കയത്ത് യുവജന സന്ദേശം നൽകി. വൈദിക സമിതി ചെയർമാൻ മഹേന്ദ്രൻ ശാന്തി, കെ. .എസ്. ജീസ്, വൽസമ്മ ടീച്ചർ, പി.കെ.രാജേഷ്, ഷീല രാജീവ് , ജോമോൻ കണിയാംകുടി. തുടങ്ങിയവർ പ്രസംഗിച്ചു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് സെമിനാർ നയിച്ചു. പ്രഭാഷകനും ട്രൈയിനറുമായ റെജികുമാർ നളന്ദ പരിശീലന ക്ലാസ് നയിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവു പുലർത്തിയ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.