jayasree
ജയശ്രീ

തൊടുപുഴ : മണക്കാട് എൻ എസ് എസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം പ്രിൻസിപ്പാൾ എൻ. എസ്. ജയശ്രീ ടീച്ചർ പടിയിറങ്ങി. രണ്ട് പതിറ്റാണ്ട് അദ്ധ്യാപികയായും ഒരു പതിറ്റാണ്ട് പ്രിൻസിപ്പലായുമുളള സേവനത്തിന് ശേഷമാണ് വിരമിക്കൽ. ജയശ്രീ ടീച്ചറിന്റെ സേവന കാലത്ത് സ്‌കൂളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തി. സൗഹൃദ ക്ലബ്, നേച്ചർ ക്ലബ്, ഇ. ഡി. ക്ലബ്, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ച് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു.