തൊടുപുഴ: സർക്കാർ വിദ്യാലയങ്ങളെ സ്നഹിക്കുന്നവരുടേയം രക്ഷിതാക്കളുടേയും കൂട്ടായ്മയായ ജി.എസ്.പി.എഫിന്റെ രണ്ടാമത് സംസ്ഥാന രക്ഷാകർതൃ സമ്മേളനം 13,14 തീയതികളിൽ തൊടുപുഴയിൽ നടക്കും.
ഇതോടനുബന്ധിച്ച് ജില്ലയിലെ ഗവ. സ്‌കൂളിലെ മികവുകൾ പരിഗണിച്ച് കുട്ടികൾക്കായി പ്രതിഭാസംഗമവും അദ്ധ്യാപകർക്കും ജനപ്രതിനിധികൾക്കും സ്‌കൂളുകൾക്കും അവാർഡുകളും നൽകും.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കുംഎ പ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകൽ,
നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകൾക്ക് ആദരം ,
കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ ഇപ്പോൾ പഠിപ്പിച്ചുവരുന്ന ജില്ലയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകരേയും ജനപ്രതിനിധികളേയും ആദരിക്കൽ,വിദ്യാലയങ്ങളുടെ വികസനത്തിനായി സമഗ്ര സംഭാവന നൽകിയ അധ്യാപകന് അവാർഡ്, സ്‌കൂളിന്റെ ദൈനംദിന നടത്തിപ്പിനും സമഗ്രമായ പുരോഗതിക്കും നേതൃത്വം നൽകുന്ന ജനപ്രതിനിധിക്ക് അവാർഡ് എന്നിവ നൽകും.
എല്ലാ വിഭാഗത്തിൽപ്പെട്ടവരുടേയും അപേക്ഷകൾജുലായ് ഏഴിനകം നൽകണം.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായാ വി.പി. പുരുഷോത്തമൻ- 9446137246, അജി ജോസഫ് ജോർജ്ജ്- 9496305899 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സ്വാഗതസംഘം രക്ഷാധികാരി ജോസഫ് കുര്യൻ, ചെയർമാൻ എൻ.സനിൽ ബാബു, ജനറൽ കൺവീനർ സി.കെ ലതീഷ് എന്നിവർ അറിയിച്ചു.