മറയൂർ: മറയൂർ- കാന്തല്ലൂർ റോഡിൽ ഓട്ടോ പിക്ക് അപ്പ് ലോറിയുടെ പിന്നിലിടിച്ച് അപകടം. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് കോവിൽക്കടവ് ഭാഗത്ത് നിന്ന് മറയൂരിലേക്ക് പോകുകയായിരുന്ന പിക്ക് അപ്പ് ലോറിയുടെ പിന്നിൽ ഓട്ടോ ഇടിച്ചത് . അപകടത്തിൽ ഓട്ടോ ഡ്രൈവർ മറയൂർ പത്തടിപ്പാലം സ്വദേശി പ്രേംകുമാർ(30) ഓട്ടോയിലെ യാത്രക്കാരൻ മറയൂർ ഗ്രാമം സ്വദേശി മണികണ്ഠൻ (46) എന്നിവർക്ക് പരിക്കേറ്റു. മുഖത്ത് സാരമായി പരിക്കേറ്റ പ്രേം കുമാറിനെയും കാലുകൾക്ക് പരിക്കേറ്റ മണികണ്ഠനനെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. കോവിൽക്കടവിൽ നിന്നും മറയൂരിലേക്ക് പോകുകയായിരുന്ന പിക്ക് ലോറി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടം സംഭവിക്കാൻ കാരണമെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു