ജോസഫ് -ജോസ്കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള പോരിൽ നിലവിലെ പ്രസിഡന്റിനെ പുറത്താക്കി
ചെറുതോണി: കേരള കോൺഗ്ര(എം )സിൽ ജില്ലയിൽ വിഭാഗീയത പൂർത്തിയായി. നിലവിലുണ്ടായിരുന്ന ജോസഫ് പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പേരിൽ പുറത്താക്കി. ജോസ് കെ. മാണി പക്ഷക്കാരനായ ജോസ് പാലത്തിനാലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നതാധികാര സമിതിയംഗങ്ങളായ റോഷി അഗസ്റ്റിൻ എംഎൽഎ, പ്രൊഫ. കെ.ഐ. ആന്റണി, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ജില്ലാ ട്രഷറർ എം.വി. കുര്യൻ, ജില്ലാ സെക്രട്ടറിമാരായ റോയിച്ചൻ കുന്നേൽ, ജോയി കിഴക്കേപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും നെടുങ്കണ്ടം മലനാട് കാർഷിക വികസന ബാങ്ക് പ്രസിഡന്റുമാണ് ജോസ് പാലത്തിനാൽ.