ഇടുക്കി: റിമാൻഡ് പ്രതി രാജ് കുമാറിന്റെ വീട് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി . ജയേഷിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു .വാഗമൺ കോലാഹലമേട്ടിലെ സ്വകാര്യ തോട്ടത്തിലെ ലയത്തിലെത്തി മാതാവ് കസ്തൂരിയേയും ഭാര്യ വിജയയും ,മൂന്നു കുട്ടികളുമായും ബി.ഡി.ജെ.എസ് നേതാക്കൾ സംസാരിച്ചു .രാജ് കുമാറിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാവണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിടി.വി.ബാബു ആവശ്യപെട്ടു. രാജ്കുമാറിന്റെ രണ്ട് ആൺമക്കളുടെയും ഒരു പെൺകുട്ടിയടേയും വിദ്യാഭ്യാസ ചെലവും ഇവർക്ക്ജോലി നൽകുന്ന കാര്യവും ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് നൽകുമെന്ന് ജില്ലാ പ്രസിഡന്റ് വി ജയേഷ് ,വൈസ് പ്രസിഡന്റ് ഡോ കെ സോമൻ എന്നിവർ കുടുംബത്തെ അറിയിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി ഗോപി ,വൈസ് പ്രസിഡന്റ്മാരായ അജയൻ കെ തങ്കപ്പൻ ,ജനറൽ സെക്രട്ടറിമാരായ വിനോദ് തൊടുപുഴ ,രാജേന്ദ്രലാൽ ദത്ത് ,പ്രബാഷ് വാഗമൺ ,എറണാകുളും ജില്ലാ പ്രസിഡന്റ് എ .ബി .ജയപ്രകാശ് തുടങ്ങിയ നേതാക്കൾ സന്ദർശന സംഘത്തിലുണ്ടായിരുന്നു.