അരിക്കുഴ : അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രസംഗ പരിശീലന ക്ലാസ് നടത്തി. വിദ്യാർഥികൾക്ക് ലീഡർഷിപ്പ് ട്രെയിനിംഗിന്റെ ഭാഗമായിരുന്നു ക്ലാസ്.
രഞ്ജിത് പാലക്കാട്ട് ക്ലാസ് നയിച്ചു.പരിപാടിയുടെ ഉദ്ഘാടനം കെ.ആർ സോമരാജൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എം.കെ അനിൽ ,ഷൈല കൃഷ്ണൻ, ശ്രീലക്ഷ്മി കെ.എം, സൽജാകുമാരി സാബു എന്നിവർ പ്രസംഗിച്ചു.