വഴിത്തല : എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖായോഗത്തിന്റെ വിശേഷാൽ പൊതുയോഗം വഴിത്തല സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയേഷ്.വിക്ക് സ്വീകരണം നൽകി. യൂണിയൻ കൺവീനർ ഡോ. കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി കല്ലാറ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.വി ഷൈൻ പാറയിൽ സ്വാഗതവും സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ നന്ദിയും പറഞ്ഞു.