രാജാക്കാട് : കസ്റ്റഡി മരണത്തിലെയും തൂക്കുപാലം വായ്പ്പാ തട്ടിപ്പിലെയും യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. പ്രകടനമായെത്തിയ പ്രവർത്തകരെ സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. എൽ.ഐ.സി ഓഫീസിന് മുന്നിൽ നിന്നുംമാർച്ച് ആരംഭിച്ചു.സ്റ്റേഷനുമുന്നിൽ ഇവരെ തടഞ്ഞത് സംഘർഷത്തിനും ഇടയാക്കി. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ. കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ, ജനറൽ സെക്രട്ടറിമാരായ അനിൽ കട്ടൂപ്പാറ, സി.ഡി സജീവ്,ബിജു കോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.