കാഞ്ഞങ്ങാട്: കോതോട്ടു പാറയിൽ സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ എം. രാജന്റെ വീടിന് നേരെ ബോംബെറിഞ്ഞ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എൻ. മധു ആവശ്യപ്പെട്ടു.

ബോംബെറിഞ്ഞ സംഭവത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ല. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ യാഥാർത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാൻ പൊലീസ് ശ്രമിക്കണമെന്നും എൻ. മധു ആവശ്യപ്പെട്ടു.