പെരിയ: പെരിയ സൗഹൃദ വേദി യു.എ.ഇ സാന്ത്വനം പദ്ധതിയുടെ ഭാഗമായി സൗജന്യമായി നിർമിച്ചു നൽകുന്ന വീടിനായി പെരിയ വില്ലേജിലെ നിർധനരായ കുടുംബങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉള്ളവർ ആയിരിക്കണം. വിധവകൾ, അസുഖം മൂലം ബുദ്ധിമുട്ടുന്നവർ, പ്രായ പൂർത്തിയായ പെൺമക്കൾ ഉള്ള നിർധന കുടുംബങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽപെട്ട അപേക്ഷകർക്കാണ് മുൻഗണന. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പെരിയയിൽ ഉള്ള നിയോ കെയർ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാതു വാർഡിലെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ഒപ്പു സഹിതം ഈ മാസം മുപ്പതിന് മുമ്പായി എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9061913446.
റംസാൻ റിലീഫ്
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് വനിതാ ലിഗ് കമ്മിറ്റി റംസാൻ റിലീഫ് വിതരണം നടത്തി. സംസ്ഥാന ലീഗ് പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. വൺ ഫോർ അബ്ദുൾ റഹ്മാൻ, സി. മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി, പി.പി. കുഞ്ഞബ്ദുള്ള, ഷംസുദ്ദീൻ കൊളവയൽ, ഹമീദ് ചേരക്കാടത്ത്, പാലാട്ട് അബ്ദുൾ റഹ്മാൻ, ഷീബ ഉമ്മർ, റഷീദ ചിത്താരി, ഫരീദ, കുഞ്ഞാമ്മിന എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് കൊളവയൽ ശാഖാ റംസാൻ റിലീഫ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി മാഹിൻ, വൺ ഫോർ അബ്ദുൾ റഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി, എ. ഹമീദ് ഹാജി, ഷംസുദ്ധീൻ കൊളവയൽ, കൊവ്വൽ അബ്ദുൾ റഹ്മാൻ, കെ.എം.സി.സി അബൂബക്കർ കൊളവയൽ, ഉസ്മാൻ ഖലിദ്, ഹംസ ഇഖ്ബാൽനഗർ, മുസ്തഫ കൊളവയൽ, അബ്ദുൾ റഹ്മാൻ പാലക്കി, കെ.വി. അബ്ദുല്ല, യൂസഫ് കൊളവയൽ, മുഹമ്മദ് കൊളവയൽ, റസാഖ്, അയൂബ് എന്നിവർ പ്രസംഗിച്ചു.
മഴക്കാല പൂർവ്വ ശുചീകരണം
കാഞ്ഞങ്ങാട്: ദുർഗാ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ പരിസരത്ത് മഴക്കാലപൂർവ ശുചീകരണവും മഴക്കുഴി നിർമ്മാണവും നടത്തി. കൗൺസിലർ എച്ച്.ആർ ശ്രീധർ ഉദ്ഘാടനം ചെയ്തു. പല്ലവ നാരായണൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ പി.വി ദാക്ഷ, ഹെഡ് മാസ്റ്റർ ടി.വി പ്രദീപൻ, രൂപാ രാജൻ, വിനോദ് കുമാർ മേലത്ത്, ഗീതാ പോത്തൻ എന്നിവർ സംസാരിച്ചു
സ്വീകരണം നൽകി
കാഞ്ഞങ്ങാട്: ശശി ചെരിയം വയൽ ചികിത്സാ സഹായത്തിനായി കാരുണ്യ യാത്ര നടത്തുന്ന മൂകാംബിക ബസിന് കാഞ്ഞങ്ങാട് ചികിത്സാ സഹായകമ്മിറ്റിയും സാന്ത്വനം വാട്ട്‌സാപ്പ് കൂട്ടായ്മയും ചേർന്ന് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ, ബി. ബാലകൃഷ്ണൻ, കെ. സബീഷ്, പി. കൃഷ്ണൻ, പി. കാര്യമ്പു, കെ.വി. സുകുമാരൻ, കെ. ചന്ദ്രൻ ഷീജു, വിജു രാമഗിരി, കാട്ടൂർ വിദ്യാധരൻ നായർ എന്നിവർ പങ്കെടുത്തു.
പെൻഷൻകാരുടെ വഞ്ചനാദിനം
കാഞ്ഞങ്ങാട്: കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് സബ് ട്രഷറിക്കു മുമ്പിൽ ധർണ നടത്തി. മുരളീധരന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.വി ബാലകൃഷ്ണൻ, സി. രത്‌നാകരൻ, എം. സുധാകരൻ എന്നിവർ പ്രസംഗിച്ചു. പി.പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ബഡ്‌സ് സ്‌കൂൾ പ്രവേശനോത്സവം
കാഞ്ഞങ്ങാട്: ഐങ്ങോത്ത് ജീവോദയ ബഡ്‌സ് സ്‌കൂൾ പ്രവേശനോത്സവം നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ലിസി ജേക്കബ് മണ്ണനാനി അധ്യക്ഷനായ. ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, കൗൺസിലർ ഗീത, ഗോകുലാനന്ദൻ എന്നിവർ സംസാരിച്ചു. ജോഷി മുതിരക്കാലയ്ക്കൽ സ്വാഗതവും ജെസ്സി മുല്ലൂർ നന്ദിയും പറഞ്ഞു.