മട്ടന്നൂർ: വരൾച്ച രൂക്ഷമായതോടെ പഴശ്ശിഡാമിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. കിണറുകൾ വറ്റിവരണ്ടതോടെ പ്രതിദിനം 5 ലക്ഷം ലിറ്റർ വെള്ളം സൗജന്യമായി വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശിയിൽനിന്ന് ദിവസവും സൗജന്യമായി വിതരണം ചെയ്യുന്നത്. ജില്ലയിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി ഡാമിൽനിന്നാണ്. മലയോരത്തെ കൈത്തോടുകൾ വറ്റിവരളുകയും പുഴയിലെ നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് ഡാമിൽ ജലവിതാനം താഴ്ന്നത്.

കണ്ണൂരിന്റെ ദാഹശമനി

കൊളച്ചേരി കുടിവെള്ള പദ്ധതി, പെരളശേരി പദ്ധതി, കണ്ണൂർ ശുദ്ധജല വിപുലീകരണ പദ്ധതി, ജപ്പാൻ കുടിവെള്ള പദ്ധതി, കീഴൂർ ചാവശേരി കുടിവെള്ള പദ്ധതി എന്നിവയ്ക്ക് പഴശ്ശി ഡാമിലെ കിണറുകളിൽനിന്നാണ് വെള്ളമെടുക്കുന്നത്. ഡാമിൽനിന്നും പമ്പ്‌ചെയ്ത് എത്തിക്കുന്ന വെള്ളം ചാവശേരി പറമ്പിലെ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് ജപ്പാൻ പദ്ധതിയൊഴികെയുള്ള കുടിവെള്ള പദ്ധതികളുടെ ടാങ്കുകളിലേക്ക് കൊണ്ടുപോകുന്നത്. 100 കോടി ചെലവുവരുന്ന, നിർമാണം അന്തിമഘട്ടത്തിലെത്തിയ മട്ടന്നൂർ ഇരിട്ടി കുടിവെള്ള പദ്ധതിയും പഴശ്ശി ഡാമിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ നെൽവയുകളിൽ ആവശ്യാനുസരണം വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ ലക്ഷ്യം പൂർത്തിയായില്ലെങ്കിലും ഇന്ന് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളസ്രോതസായി പഴശ്ശി ഡാം മാറി.

മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും മാലൂർ, കോളയാട്, തില്ലങ്കേരി പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സൗജന്യ ശുദ്ധജല വിതരണത്തിനുള്ള വെള്ളം കൊളച്ചേരി, പെരളശേരി പദ്ധതികളുടെ പ്ലാന്റുകളിൽനിന്നാണ് നൽകുന്നത്.കൂടാളി, കീഴല്ലൂർ പഞ്ചായത്തുകളിൽ ആവശ്യമായ വെള്ളം വടുവൻകുളത്തെ പ്ലാന്റിൽനിന്നാണ് നൽകുന്നത്. പുലർച്ചെ അഞ്ചുമുതൽ ടാങ്കറുകളിൽ വെള്ളം നിറച്ച് നൽകും. വിവിധ ശുദ്ധജലവിതരണ പദ്ധതികളുടെ പ്ലാന്റുകളിൽനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും വെള്ളം വിതരണം ചെയ്യുന്നത്.

(ബൈറ്റ്)

പഴശ്ശി ഡാമിൽ ജലവിതാനം താഴ്‌ന്നെങ്കിലും ശുദ്ധജല വിതരണത്തെ ബാധിക്കില്ല​- ജലവിഭവവകുപ്പ് അധികൃതർ

പടം : പഴശി ഡാം