തലശ്ശേരി: പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകനും ഫോക് ലോർ അക്കാഡമി ചെയർമാനുമായിരുന്ന മരണപ്പെട്ട എരഞ്ഞോളി മൂസയുടെ വീട്ടിൽ സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും എത്തി. ഇന്ന് വൈകിയിട്ട് അഞ്ച് മണിയോടെ ചാലിലെ വീട്ടിൽ എത്തിയ ഇരുവരും ഇരുപത് മിനിട്ടോളം അവിടെ ചിലവഴിച്ച് മുസയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത് എം.എൽ.എ എ എൻ ഷംസീർ, പാറകണ്ടി മോഹനൻ, സി.പി സമേഷ് എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.മരിച്ച് ദിവസങ്ങൾക്കകം രണ്ട് ലക്ഷം രൂപയുടെ ധനസഹായം എരഞ്ഞോളി മൂസയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്നു