തളിപ്പറമ്പ: മുയ്യംപള്ളി വയലിലെ ഐശ്വര്യ ഫർണിച്ചർ ആൻഡ് വുഡ് വർക്ക്സിൽ തീപിടുത്തം. പള്ളിവയലിലെ എം.വി ശ്രീധരന്റെ ഉടമസ്ഥതയിൽ രണ്ട് നിലയിലായുള്ള ബിൽഡിംഗിലെ സാധനങ്ങൾ മുഴുവനും നശിച്ചു. താഴത്തെ നിലയിലെ വാർപ്പ് പൊട്ടിയാണ് തീ മുകളിലെത്തിയത്. യന്ത്രങ്ങളും ഒരു ക്വാട്ടേഴ്‌സിനായി സൂക്ഷിച്ച ലക്ഷങ്ങളുടെ ഉരുപ്പടികളും നശിച്ചിട്ടുണ്ട്. മുക്കാൽ കോടി രൂപയുടേതാണ് നഷ്ടം.
പുലർച്ചെ നാല് മണിയോടെയാണ് തീ കത്തുന്നത് കണ്ടത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫയർഫോഴ്സ് മൂന്ന് വണ്ടി വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. ഇന്നലെ രാത്രി ശക്തമായ ഇടിയും മിന്നലോട് കൂടിയ മഴയും ഉണ്ടായിരുന്നു. മിന്നലിലെ ഷോർട്ട് സർക്യൂട്ടാവാം തീ പിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. ഫർണിച്ചർ കടയ്ക്ക് സമീപത്തെ വീട്ടിന് മിന്നലേറ്റ് വയറിംഗും മറ്റും കത്തി നശിച്ചിരുന്നു. തളിപ്പറമ്പ പൊലീസ് അന്വേഷണം നടത്തി.