കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തയ്യൽ തൊഴിലാളി ലോറിയിടിച്ച് മരിച്ചു. കൊവ്വൽപ്പള്ളിയിൽ ഞായറാഴ്ച രാത്രി 8.30 നായിരുന്നു അപകടം. അടോട്ട് പണിക്കർ വീട്ടിലെ പി. ശശി (50) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിയെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
ഭാര്യ: സുധ. മകൻ: ശ്യാം ശ്രീഹരി. സഹോദരങ്ങൾ: കൃഷ്ണൻ, രാഘവൻ, ഓമന, നാരായണി, ബാലകൃഷ്ണൻ. ലോറി ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.