കാസർകോട്: കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ ചരൺരാജാ(27)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ മരുതടുക്കത്താണ് അപകടം. വീട്ടലേക്കുപോവുകയായിരുന്ന ചരൺരാജ് സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാരേജിലെ ഇലക്ട്രീഷ്യനായിരുന്നു. ഡി.വൈ.എഫ്.എ. ബഡിക്കിക്കണ്ടം യൂണിറ്റ് അംഗമായിരുന്നു. അമ്മ: ശശികല. സഹോദരങ്ങൾ: അവിനാഷ്, മോനിഷ.