മാഹി: ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും പൗരപ്രധാനിയും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഒളവിലത്തെ പാറേമ്മൽ (ഹസീനാ മൻസിൽ) പി.ഉമ്മർ ഹാജി (74 ) നിര്യാതനായി. ഒളവിലം റഹ്മാനിയ വനിതാ യതീംഖാന, എം.ടി.എം.വഫിയ വിമൻസ് കോളേജ്, ചൊക്ലി എം.ടി.എം വാഫി കോളേജ്, 'സം' സ്കൂൾ, മോന്താൽ വി.എ.എം.മദ്രസ എന്നിവയുടെ രക്ഷാധികാരിയായും അബ്ദുൽ ഖാദർ കൾച്ചറൽ സെൻറർ പ്രസിഡൻറ്, റഹ്മാനിയ്യ മദ്രസ കമ്മിറ്റി പ്രസിഡൻറ്, ചൊക്ലി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻറ്, ഒളവിലം ഗ്രാമോദയ വായനശാല പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റാബിയ. മക്കൾ: അബ്ദുനസീർ (പ്ലാസ സെയിൽസ് കോർപ്പറേഷൻ, മാഹി), ഷംസുദ്ദീൻ (ദുബായ്), നജ്മുദ്ദീൻ (ഖത്തർ), നിസാമുദ്ദീൻ (ഒമാൻ), ഹസീന. മരുമക്കൾ: വൈ.എം.അഷ്റഫ് (പി.പി.. സാനിറ്ററി, ചൊക്ലി), ഷമീന, സജ്ന, സാലിമ, ജസ്ന. സഹോദരങ്ങൾ: മൊയ്തു ഹാജി പാറേമ്മൽ (ഖത്തർ), പാത്തൂട്ടി വടക്കയിൽ, പരേതരായ അലി ഹാജി (ഷാം പാലസ്, മാഹി ) മറിയം ഹജ്ജുമ്മ ഉണ്ടക്കേളോത്ത്, നബീസു ഹജ്ജുമ്മ വട്ടക്കണ്ടി, സാറോമ ഹജ്ജുമ്മ കേളോത്ത്, ഹാജറ ഹജ്ജുമ്മ പുതിയോട്ടുംകണ്ടി.