കോടിയേരി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി മൊട്ടേമ്മൽ ലക്ഷ്മിയമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നമ്പ്യാർ. മക്കൾ: വേണുഗോപാൽ (സെൻട്രൽ എക്സൈസ്), മനോഹരൻ, സോമൻ, ഷീല, പരേതനായ മോഹനൻ(സി.ഐ.എസ്.എഫ്). മരുമക്കൾ: പുഷ്പ (കതിരൂർ), പ്രഭാവതി(മാവിലായി), മിനി.പി(എരഞ്ഞോളി), ജയറാം(റിട്ട. ജോയിന്റ് ഡയറക്ടർ ഒഫ് പഞ്ചായത്ത്). സഹോദരങ്ങൾ: നളിനിയമ്മ(ചെന്നൈ), പരേതരായ ജാനകിയമ്മ, സരോജിനി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തറവാട്ട് ശ്മശാനത്തിൽ.