കണ്ണൂർ:രാഷ്ട്ര പിതാവ് മഹാത്മജിയെ അവഹേളിക്കുന്ന രാഷ്ട്രീയ ഭ്രാന്തിനെ ചങ്ങലക്കിടാൻ ശക്തമായ ജനവികാരമുയർന്ന് വരണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.യൂത്ത് കോൺഗ്രസ് എസ് ജില്ലാ നേതൃത്വ ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയെ നിന്ദിക്കുന്നത് പതിവായിട്ടും രാജ്യത്തിന്റെ പ്രധാന മന്ത്രി പ്രതികരിക്കാൻ തയ്യാറാകുന്നില്ല.ഗാന്ധിയൻമാരാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഐയുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയ‌ർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് അഷ്റഫ് പിലാത്തറ അദ്ധ്യക്ഷത വഹിച്ചു.യു.ബാബു ഗോപിനാഥ് ,ഇ.പി.ആർ.വേശാല,സന്തോഷ് കാല എന്നിവർ പ്രസംഗിച്ചു.