തളിപ്പറമ്പ്:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഷാർജയിൽ ജോലി ചെയ്യുന്ന പ്രതി സബിത്തിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. സാബിത്തിന്റെ മംഗരയിലെ വീട്ടിൽ തളിപ്പറമ്പ് സി.ഐ. എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി.
കണ്ണൂരിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സാബിത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഒരു വർഷത്തിന് ശേഷം കൊറ്റാളി സ്വദേശി എ. കെ. അക്ഷയും ലൈംഗിക പീഡനത്തിനിരയാക്കി. അക്ഷയ് റിമാൻഡിലാണ്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ സാബിത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോയെടുത്ത ഇയാൾ കണ്ണൂരിലെ സംഘത്തിന് കൈമാറി. തുടർന്ന് ഈ ഫോട്ടോ കാണിച്ച് കണ്ണൂരിലെ അക്ഷയും പെൺകുട്ടിയെ പീഡിപ്പിച്ചു.